വീണ്ടും ഒരു സ്കൂള്‍ കാലം സമാഗതമായിരിക്കുന്നു ....
വേനലവധിയുടെ ആലസ്യം
വിട്ടു മാറി അറിവിന്റെ ലോകത്തേക്കുള്ള യാത്ര....
പുതിയ പുസ്തകവും വെള്ളക്കുപ്പിയും ബാഗും വര്‍ണ്ണക്കുടയും
പുതിയ ചെരിപ്പും എല്ലാമായി ഉല്ലാസത്തോടെ കൂടുകാരുമായി വീണ്ടും സ്കൂളിലേക്ക്.....
അമ്മ തന്റെ സ്നേഹം ചൂടോടെ ചോറ്റുപാത്രത്തില്‍ നിറച്ചു നല്‍കി,കവിളില്‍
നല്‍കുന്ന സ്നേഹചുംബനവും വാങ്ങി ഇടുങ്ങിയ നാട്ടുവഴികളിലൂടെ, പാടവരമ്പിലെ കൊച്ചുനടവഴികള്‍ പിന്നിട്ടു നടന്ന നാളുകള്‍....
കല്ല് പാകിയ പാതയുടെ അരികിലൂടെ നടക്കുമ്പോള്‍ അടുത്തുകൂടെ
നീങ്ങുന്ന വാഹനങ്ങളില്‍ നിന്ന് തെറിച്ചുവീഴുന്ന വെള്ളം
പുത്തനുടുപ്പുകളിലാകാതിരിക്കാന്‍ കുടകൊണ്ട്
മറച്ചുപിടിച്ചു നടന്നതും..
കുളിരുകോരുന്ന മഴയില്‍ ചുമലിലെ ബാഗിലെ ചോറ്റുപാത്രത്തിന്റെ
ചൂടുനല്‍കിയ സുഖവും....എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.... .....
No comments:
Post a Comment