Sunday, June 2, 2013


വീണ്ടും ഒരു സ്കൂള്‍ കാലം സമാഗതമായിരിക്കുന്നു ....

വേനലവധിയുടെ  ആലസ്യം വിട്ടു മാറി അറിവിന്റെ ലോകത്തേക്കുള്ള യാത്ര....

പുതിയ പുസ്തകവും വെള്ളക്കുപ്പിയും ബാഗും വര്‍ണ്ണക്കുടയും പുതിയ ചെരിപ്പും എല്ലാമായി ഉല്ലാസത്തോടെ കൂടുകാരുമായി വീണ്ടും സ്കൂളിലേക്ക്.....

അമ്മ തന്റെ സ്നേഹം ചൂടോടെ ചോറ്റുപാത്രത്തില്‍ നിറച്ചു നല്‍കി,കവിളില്‍ നല്‍കുന്ന സ്നേഹചുംബനവും  വാങ്ങി  ഇടുങ്ങിയ നാട്ടുവഴികളിലൂടെ, പാടവരമ്പിലെ  കൊച്ചുനടവഴികള്‍ പിന്നിട്ടു  നടന്ന നാളുകള്‍....

കല്ല്‌ പാകിയ പാതയുടെ അരികിലൂടെ നടക്കുമ്പോള്‍ അടുത്തുകൂടെ നീങ്ങുന്ന വാഹനങ്ങളില്‍ നിന്ന് തെറിച്ചുവീഴുന്ന വെള്ളം പുത്തനുടുപ്പുകളിലാകാതിരിക്കാന്‍  കുടകൊണ്ട്‌ മറച്ചുപിടിച്ചു നടന്നതും..

കുളിരുകോരുന്ന മഴയില്‍ ചുമലിലെ ബാഗിലെ ചോറ്റുപാത്രത്തിന്റെ ചൂടുനല്‍കിയ സുഖവും....എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ....  .....

Saturday, May 11, 2013

ആത്മഗതം

    നിമിഷങ്ങള്‍ വാചാലമാകുന്ന  ഒരപൂര്‍വചിത്രം  എവിടെയോ മറഞ്ഞുപോയിരിക്കുന്നു .......ഇപ്പോള്‍  ശൂന്യത  ഒരു വിളിക്കാതെ  വന്നു കയറിയ അതിഥിയെപ്പോലെ വന്നു എവിടെയൊക്കെയോ പിറുപിറുക്കുന്നു.... ചുവരില്‍  ചിതലരിക്കുന്ന  ചിത്രത്തിന്റെ  ചായക്കൂടുകളിലെവിടെയോ  ഞാന്‍  തിരിച്ചറിഞ്ഞ  ആ മുഖം മാത്രം  ഒരു പുഞ്ചിരി   സമ്മാനിച്ചിരുന്നോ   എന്ന് തോന്നി...

ഞാന്‍  അതിനടുത്തേക്ക് നീങ്ങുമ്പോള്‍  എന്റെ കൈകള്‍  അറിയാത വിറകൊണ്ടു... .ഹൃദയത്തില്‍  തീ കൊരിയിട്ടുകൊണ്ട്   ഓര്‍മ്മയുടെ മര്‍മ്മരങ്ങള്‍  അലയടിച്ചു  കടന്നുപോയോ.......?അറിയില്ലാ.....ഉണ്ടെങ്കില്‍ തന്നെ ഇനിയിപ്പോള്‍ അതിനെന്തു പ്രസക്തി......!

 തെരുവ് വിളക്കുകള്‍  മിഴി അടക്കാന്‍  വെമ്പുന്ന  പ്രഭാതത്തില്‍  ഞാന്‍  ജാലകത്തിലൂടെ  അകലെ  കുന്നിന്‍ചെരുവില്‍  നിന്ന് ഇരമ്പിയിറങ്ങുന്ന  വാഹനക്കൂട്ടങ്ങള്‍  ശ്രദ്ധിച്ചു... നഗരം അലസമായ  നനുത്ത ക്ഷീണത്തില്‍ നിന്ന്  ഒരു കൊച്ചു കുട്ടിയെപ്പോലെ   കണ്ണുതിരുമ്മിയെഴുന്നെറ്റിരിക്കുന്നു........ ജാലകത്തിനരുകിലെ  വീതികുറഞ്ഞ  ഒറ്റയടിപ്പാതയിലൂടെ   ഓരോരോ കാലൊച്ചകള്‍   കടന്നു പോയപ്പോളും, അറിയാതെ   എവിടെയൊക്കെയോ പരിചിതമായ   പുഞ്ചിരികള്‍  നീര്‍ക്കുമിളപോലെ   മിന്നിമാഞ്ഞു ....
എനിയുമെന്തിനു താമസിക്കണം..? ഒരിക്കല്‍  അന്യമായതെല്ലാം  ഇനിയും തിരികെ  ലഭിച്ചാല്‍  അതിനെ  വാരിപ്പുണരാന്‍   മനസ്സിനെ പാകപ്പെടുത്തിയിട്ടും  എവിടെയൊക്കെയോ  വിറയാര്‍ന്ന  മൌനം പതിവുപോലെ   എന്നെ   ബന്ധനസ്ഥനാക്കിയോ...? നീറുന്ന   ഓര്‍മ്മകള്‍  മാറാല കെട്ടിയ   പഴയ   സ്വപ്നങ്ങളിലെല്ലാം   വറ്റിയുങ്ങിയ   വിയര്‍പ്പിന്റെ ഗന്ധമായിരുന്നു...  ഒന്നും   അറിഞ്ഞില്ലെന്നു   നടിക്കുമ്പോഴും  എന്തെന്നില്ലാത്ത ആത്മഗതം   തീരാകളങ്കമായി   മനസ്സിലവശേഷിച്ചു..................................


  

Friday, May 10, 2013

dear friends,,,
finally i got my blog activated today...hope i can use it to share my thoughts and views with u in future....



pradeep